എൻ.സി.സി. വാർഷികാഘോഷം നവം. 26 മുതൽ ഡിസം. 2 വരെ

എൻ.സി.സി. വാർഷികാഘോഷം നവം. 26 മുതൽ ഡിസം. 2 വരെ

തിരുവനന്തപുരം: എൻ.സി.സി 73-ാം വാർഷികാഘോഷം നവംബർ 26 മുതൽ ഡിസംബർ രണ്ടു വരെ നടക്കും. രക്തദാനം, കൂട്ടയോട്ടം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. വൃക്ഷത്തൈ നടീൽ 26നു രാവിലെ 10.30നു കോഴിക്കോട് എൻ.സി.സി. കോംപ്ലക്സിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ദേശീയ ഐക്യത്തിനും ആരോഗ്യത്തിനുമായുള്ള കൂട്ടയോട്ടം 28നു രാവിലെ 7.30നു തൃശൂർ കേരള വർമ കോളജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും 8.30നു തിരുവനന്തപുരം കവടിയാർ ജങ്ഷനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഫ്ളാഗ് ഓഫ് ചെയ്യും.

ആഘോഷ പരിപാടികളുടെ ഭാഗമായി ഡിസംബർ രണ്ടിന് കോഴിക്കോട് എൻ.സി.സി. കോംപ്ലക്സ് വെസ്റ്റ് ഹില്ലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി എൻ.സി.സി. കേഡറ്റുകളോടു സംവദിക്കും. അഡിഷണൽ ഡയറക്ടർ ജനറൽ മേജർ മൻദീപ് സിങ് ഗിൽ പരിപാടിക്കു നേതൃത്വം നൽകും.

Leave A Reply
error: Content is protected !!