വ്യോമസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്: ആറ് റഫേലുകള്‍ കൂടി ഇന്ത്യയിലേക്ക്

വ്യോമസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്: ആറ് റഫേലുകള്‍ കൂടി ഇന്ത്യയിലേക്ക്

ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി ബാക്കിയുള്ള ആറ് റഫേലുകളുടനെയെത്തും. നിലവിൽ ഇന്ത്യൻ നിർമ്മിത മിസൈലുകളും റഡാർ ജാമറുകളും ഘടിപ്പിച്ചശേഷമാണ് അത്യാധുനിക വിമാനങ്ങൾ എത്തുക. ജനുവരി ആദ്യവാരത്തോടെ എല്ലാവിമാനങ്ങളും എത്തുമെന്ന് വ്യോമസേന സ്ഥിരീകരിച്ചു.

കരാർ പ്രകാരം 36 വിമാനങ്ങളിൽ 30 എണ്ണവും ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഹിമാലയൻ അതിർത്തിയിലെ കാലാവസ്ഥയും ഉയരവും കീഴടക്കാൻ പാകത്തിനുള്ള ഇന്ത്യൻ നിർമ്മിത സംവിധാനങ്ങളാണ് ദെസോ ഏവിയേഷൻ റാഫേലുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പത്തിലേറെ വൈമാനികരാണ് ഫ്രാൻസിൽ റഫേലുകളിൽ പരീക്ഷപറക്കൽ നടത്തുന്നത്.

ഇന്ത്യയിൽ നിലവിലുള്ള 30 റഫേലുകളും ഘട്ടം ഘട്ടമായി ഇന്ത്യൻ സാങ്കേതിക വിദ്യകളിലേയ്‌ക്കും മിസൈലുകൾ ഉപയോഗിക്കുന്ന തരത്തിലേക്കും മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്. അംബാല, ഹഷിമാര വ്യോമതാവളങ്ങളിലാണ് നിലവിൽ റാഫേലുകളുള്ളത്.

Leave A Reply
error: Content is protected !!