ഇ​ന്ദ്ര​ൻ​സ് ​കേന്ദ്രകഥാപാത്രമാവുന്ന ​ ​വാ​മ​ന​ന്റെ​ ​ചി​ത്രീ​ക​ര​ണം​ കു​ട്ടി​ക്കാ​ന​ത്ത് ​തു​ട​ങ്ങും

ഇ​ന്ദ്ര​ൻ​സ് ​കേന്ദ്രകഥാപാത്രമാവുന്ന ​ ​വാ​മ​ന​ന്റെ​ ​ചി​ത്രീ​ക​ര​ണം​ കു​ട്ടി​ക്കാ​ന​ത്ത് ​തു​ട​ങ്ങും

ഇ​ന്ദ്ര​ൻ​സ് ​കേന്ദ്രകഥാപാത്രമാവുന്ന ​ ​വാ​മ​ന​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​ർ​ 28​ ​ഞാ​യ​റാ​ഴ്ച​ ​കു​ട്ടി​ക്കാ​ന​ത്ത് ​തു​ട​ങ്ങും. കഴിഞ്ഞു ദിവസം ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​യും​ ​സ്വി​ച്ചോ​ണും​ ​ ​എ​റ​ണാ​കു​ള​ത്ത് ​ന​ട​ന്നു.ക​ട​വ​ന്ത്ര​ ​ക​വ​ല​യ്‌​ക്ക​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ശ്രീ​കാ​ന്ത് ​മു​ര​ളി​ ​സ്വി​ച്ചോ​ൺ​ ​നി​ർ​വ​ഹി​ച്ചു.​ ​സീ​മാ​ ​ജി.​ ​നാ​യ​രാ​ണ്ആ​ദ്യ​ ​ക്ലാ​പ്പ് ​ന​ൽ​കി​യ​ത്.​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ​ ​തി​ര​ക്ക​ഥ​ ​കൈ​മാ​റി.ന​വാ​ഗ​ത​നാ​യ​ ​എ.​ബി.​ ​ബി​നി​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​വാ​മ​ന​ൻ​ ​ഹൈ​റേ​ഞ്ചി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന​ ​ഒ​രു​ ​സൈ​ക്കോ​ ​ത്രി​ല്ല​റാ​ണ്.

ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​സീ​മ.​ ​ജി.​ ​നാ​യ​ർ,​ ​സി​നു​ ​സി​ദ്ധാ​ർ​ത്ഥ്,​ ​എ​ബി​ ​അ​ജി​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ഏ​താ​നും​ ​പു​തു​മു​ഖ​ങ്ങ​ളും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.​ ​മൂ​വി​ ​ഗ്യാം​ഗ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​രു​ൺ​ ​ബാ​ബു,​ ​കെ.​ബി. ​സ​മ​ഹ് ​അ​ലി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​ർ​ ​ര​ഘു​ ​വേ​ണു​ഗോ​പാ​ലും​ ​രാ​ജീ​വ് ​വാ​ര്യ​രു​മാ​ണ്.​ ​അ​രു​ൺ​ ​ശി​വ​നാ​ണ് ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​എ​ഡി​റ്റിം​ഗ്:​ ​ബാ​ബു​ര​ത്നം,​ ​ക​ലാ​സം​വി​ധാ​നം​ ​:​ ​നി​ധി​ൻ​ ​എ​ട​പ്പാ​ൾ,​ ​മേ​യ്‌​ക്ക​പ്പ്:​ ​അ​ഖി​ൽ.​ ​ടി.​ ​രാ​ജ്,​ ​കോ​സ്‌​റ്റ്യൂം​ ​ഡി​സൈ​ൻ​:​ ​സൂ​ര്യാ​ഖേ​ർ,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ബി​ച്ചു,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീ​വ്:​ ​പ്ര​ജീ​ഷ് പ്ര​ഭാ​സെ​ൻ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ബി​നു​ ​മു​ര​ളി,​ ​സ്റ്റി​ൽ​സ്:​ ​അ​നു​ ​പ​ള്ളി​ച്ച​ൽ,​ ​പി.ആർ.ഒ വാ​ഴൂ​ർ​ ​ജോ​സ്.

Leave A Reply
error: Content is protected !!