പുകയില ഉത്പന്നങ്ങളുമായി വാൻഡ്രൈവർ അറസ്റ്റിൽ

പുകയില ഉത്പന്നങ്ങളുമായി വാൻഡ്രൈവർ അറസ്റ്റിൽ

ഗൂഡല്ലൂർ : നിരോധിത പുകയില ഉത്പന്നങ്ങളുമായി ദേവാല ഹട്ടിയിലെ പിക്കപ്പ് വാൻ ഡ്രൈവർ ദേവാലയിലെ കെ. ഷരീഫിനെ (37) പോലീസ് അറസ്റ്റുചെയ്തു.

കോയമ്പത്തൂരിൽനിന്ന്‌ നിരോധിത പാൻ ഉത്പന്നങ്ങൾ വാനിൽ പ്രത്യേക അറയുണ്ടാക്കി കടത്തുകയായിരുന്നു. ദേവാലയയിൽ എസ്.ഐ. അമുദത്തിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്.

Leave A Reply
error: Content is protected !!