സി​പി​എം ഏ​രി​യാ സ​മ്മേ​ള​നങ്ങ​ൾ കഴിഞ്ഞു; ഇനി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്, പ്രഥമ സമ്മേളനം കണ്ണൂരിൽ

സി​പി​എം ഏ​രി​യാ സ​മ്മേ​ള​നങ്ങ​ൾ കഴിഞ്ഞു; ഇനി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്, പ്രഥമ സമ്മേളനം കണ്ണൂരിൽ

കോ​ട്ട​യം: സിപിഎം ഏ​രി​യാ സ​മ്മേ​ള​നങ്ങ​ൾ അവസാനം കുറിച്ചതോടെ പാർട്ടി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു.

ഡി​സം​ബ​ർ 10-നാ​ണ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​ത്. ക​ണ്ണൂ​രി​ലാ​ണ് ആ​ദ്യ ജി​ല്ലാ സ​മ്മേ​ള​നം നടക്കുക. സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന എ​റ​ണാ​കു​ള​ത്ത് ഡി​സം​ബ​ർ 14ന് ​ജി​ല്ലാ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ക​ണ്ണൂ​രി​ലും എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ടും എ​ല്ലാ നേ​താ​ക്ക​ളും സ​മ്മേ​ള​ത്തി​നെ​ത്തും.

പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടുടീ​മാ​യി നേ​താ​ക്ക​ൾ ജി​ല്ലാ സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി എ​ത്തും. ഇ​ന്നു ചേ​രു​ന്ന സി​പി​എം അ​വൈല​ബി​ൾ സെ​ക്ര​ട്ടറി​യേ​റ്റ് യോ​ഗം ഇ​തു സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ടീ​മി​ൽ സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.വി​ജ​യ​രാ​ഘ​വ​നും പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യു​മു​ണ്ടാ​കും.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ടീ​മി​ൽ മ​റ്റൊ​രു പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി​യും പ​ങ്കെ​ടു​ക്കും.​ കേ​ന്ദ്ര​ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പി.ക​രു​ണാ​ക​ര​ൻ, പി.​കെ.ശ്രീ​മ​തി, കെ.കെ.ഷൈ​ല​ജ, എം.​സി. ജോ​സ​ഫൈ​ൻ, പാ​ലോളി മു​ഹ​മ്മ​ദു​കു​ട്ടി, എ​ള​മ​രം ക​രീം, എം.​വി. ഗോ​വി​ന്ദ​ൻ, എ.​കെ.​ബാ​ല​ൻ, കെ. ​രാ​ധാ​കൃ​ഷ്ണൻ, ഇ.പി.ജ​യ​രാ​ജ​ൻ, വൈ​ക്കം വി​ശ്വ​ൻ, തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ ര​ണ്ടു പി​ബി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ലു​ണ്ടാ​കും.

Leave A Reply
error: Content is protected !!