ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് രോഗമുക്തി

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 13 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 304519 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 299951 പേര്‍ രോഗമുക്തരാവുകയും 4133 പേര്‍ മരണപ്പെടുകയും ചെയ്തു. 455 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 98.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
Leave A Reply
error: Content is protected !!