പള്ളിമുക്കിൽ വാഹനാപകടം: സ്ത്രീക്ക്‌ പരിക്ക്

പള്ളിമുക്കിൽ വാഹനാപകടം: സ്ത്രീക്ക്‌ പരിക്ക്

കമ്പളക്കാട് : പള്ളിമുക്കിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. പള്ളിമുക്ക് വളപ്പൻ വീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ആയിഷയ്ക്ക് (70) ആണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. കല്പറ്റ-മാനന്തവാടി സംസ്ഥാനപാതയിലെ പള്ളിമുക്കിനും കമ്പളക്കാട് പോലീസ് സ്റ്റേഷനും ഇടയ്ക്ക് റോഡ്മുറിച്ചുകടക്കുന്നതിനിടെ ആയിഷയെ കല്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന, മാനന്തവാടി പേര്യ സ്വദേശി സഞ്ചരിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!