കുവൈത്തിൽ പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാൻ നീക്കം

കുവൈത്തിൽ പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാൻ നീക്കം

കുവൈത്തിൽ പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാൻ നീക്കം.വിദേശി നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ലക്ഷ്യമാണ് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള നീക്കത്തിന് പിന്നിൽ.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏതെങ്കിലും രീതിയില്‍ ശക്തിപ്പെടുത്താന്‍ കഴിവുള്ള വിദേശികള്‍ക്കാണ് ദീര്‍ഘകാല വിസ അനുവദിക്കുക. വിദേശ നിക്ഷേപകര്‍ക്കു പുറമെ, നിലവില്‍ രാജ്യത്തെ ഏതെങ്കിലും മേഖലകളില്‍ നിക്ഷേപമുള്ള പ്രവാസികള്‍, കമ്പനി ഉടമകള്‍, രാജ്യത്ത് ദീര്‍ഘ കാലമായി താമസിക്കുന്നവരും സാമ്പത്തികമായി മികച്ച നിലയിലുള്ളവരുമായ വ്യക്തികള്‍, സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രമുഖര്‍, ജോലി ചെയ്യാതെ തന്നെ ജീവിതം നയിക്കാനുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല വിസകള്‍ അനുവദിക്കുക.

Leave A Reply
error: Content is protected !!