ചെൽസി താരങ്ങളെ നോട്ടമിട്ട് ബാഴ്സിലോണ

ചെൽസി താരങ്ങളെ നോട്ടമിട്ട് ബാഴ്സിലോണ

റഹീം സ്റ്റെര്ലിങ്ങിന് പകരമായി ചെല്സിയുടെ മൂന്ന് മുന്നേറ്റ താരങ്ങളെ ലക്ഷ്യമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ടീം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാഞ്ചസ്റ്റര് സിറ്റിയില് നിന്ന് സ്റ്റെര്ലിങ്ങിനെ ടീമിലെത്തിക്കാന് ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്. എന്നാല് ഇ.എസ്.പി.എന്നിന്റെ റിപ്പോര്ട്ട് പ്രകാരം ലോണ് കാലാവധിക്ക് ശേഷം താരങ്ങളെ സ്ഥിരകരാറില് സ്വന്തമാക്കണമെന്ന നിബന്ധന കരാറില് ഉള്പ്പെടുത്താന് ബാഴ്‌സലോണ തയ്യാറല്ല.
അങ്ങനെ ഒരു നിബന്ധന ഇല്ലാതെ സ്റ്റെര്ലിംഗിനെ വിട്ടു നല്കാന് സിറ്റി ഒരുക്കമല്ല. ഇതിനെ തുടര്ന്നാണ് ബാഴ്‌സലോണ ചെല്സി താരങ്ങളെ ലക്ഷ്യമിടുന്നത്. ചെല്സി താരങ്ങളായ ടിമോ വെര്ണര്, ഹക്കീം സിയെച്ച് എന്നിവരെയാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്. എൽ നാഷണലിന്റെ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യൻ പുലിസിച്ചും ബാഴ്‌സലോണയുടെ റഡാറിലുണ്ട്.
അതേ സമയം, മേൽപറഞ്ഞ താരങ്ങൾക്ക് വേണ്ടി ചെൽസി ചോദിക്കുന്ന തുക ബാഴ്‌സലോണയ്ക്ക് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നൽകാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. അതിനാൽ തന്നെ, കൈമാറ്റക്കരാറോ, അല്ലെങ്കിൽ ലോണിലോ താരങ്ങളെ സ്വന്തമാക്കാനാവും ബാഴ്‌സ ശ്രമിക്കുക എന്നാണ് സൂചന.
Leave A Reply
error: Content is protected !!