ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാലക്കുടി : ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ബൈക്കിൽ കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. കോഴിക്കോട് ചാലിയം മുരുകല്ലിങ്ങൽ പരേതനായ കോട്ടാക്കളത്തിൽ ദാമോദരന്റെ മകൻ ജയദേവനാ (36)ണ് മരിച്ചത്.

കൊരട്ടി കിഴക്കുംതല മോഹനനാ (63)ണ് പരിക്കുപറ്റിയത്. ഇയാൾ സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഫ്ളൈഓവറിനുതാഴെയാണ് അപകടം നടന്നത്. ജയദേവൻ അപകടസ്ഥലത്തുതന്നെ മരിച്ചു.

Leave A Reply
error: Content is protected !!