യുദ്ധ രംഗത്ത് റോബോട്ടുകൾ;പ്രതിരോധ മേഖലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങി ഇസ്രായേല്‍

യുദ്ധ രംഗത്ത് റോബോട്ടുകൾ;പ്രതിരോധ മേഖലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങി ഇസ്രായേല്‍

യുദ്ധ രംഗത്ത് സൈനികര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി ഇസ്രായേല്‍.ഇസ്രായേലിലെ പ്രതിരോധ മേഖലാ കമ്പനികളായ എല്‍ഹിറ്റ് സിസ്റ്റംസും റോബോട്ടിക്‌സ് കമ്പനിയായ റോബോട്ടീമുമാണ് പദ്ധതിക്കു പിന്നില്‍.പദ്ധതിയുടെ ആദ്യപടിയായി റൂക് യു.ജി.വി എന്ന റോബട്ടിക് വാഹനമാണു നിര്‍മ്മിക്കുന്നത്. ആറു ചക്രങ്ങളുള്ള ഒരു കവചിതവാഹനമാണ് റൂക്ക്. വളരെ നൂതനമായ ഡിസൈനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതകളാണ്.

1200 കിലോ ഭാരമുള്ള ഈ വാഹനത്തിന്റെ ഗുരുത്വ ബല കേന്ദ്രം വളരെ താഴെയായതിനാല്‍ ഇതിന് ആയുധങ്ങള്‍ ഉള്‍പ്പെടെ ഏറെ ഭാരം വഹിക്കാം. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇതിനു സഞ്ചരിക്കാനുമാകും. എട്ടുമണിക്കൂര്‍ ഒറ്റച്ചാര്‍ജിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഇതിന് ഊര്‍ജം നല്‍കുന്നത്. ടോര്‍ച്ച് എക്‌സ് എന്ന നിയന്ത്രണസംവിധാനം ഉപയോഗിച്ചാണ് റൂക്കിനെ നിയന്ത്രിക്കുന്നത്. മൂന്നു ലക്ഷം യുഎസ് ഡോളറാണ് ഓരോ റൂക്ക് യൂണിറ്റിന്റെയും വില.

Leave A Reply
error: Content is protected !!