ആര്യൻ ഖാന് ‘ലൈഫ് കോച്ചി’നെ നിയമിക്കാനൊരുങ്ങി ഷാരൂഖ്

ആര്യൻ ഖാന് ‘ലൈഫ് കോച്ചി’നെ നിയമിക്കാനൊരുങ്ങി ഷാരൂഖ്

ആര്യൻ ഖാന് ‘ലൈഫ് കോച്ചി’നെ ഷാരൂഖ് നി‍യമിക്കുന്നതായാണ് ബോളിവുഡിൽ നിന്ന് പുറത്തുവരുന്ന പുതിയ വാർത്തകൾ. 23കാരനായ ആര്യന്റെ ജീവിതത്തിൽ പുതിയ പാഠങ്ങളും ഉപദേശങ്ങളും നൽകാനായി ഋത്വിക് റോഷന്‍റെ മാർഗനിർദേശകനായ അർഫീൻ ഖാനെ ആര്യന്‍റെ മാർഗനിർദേശകനായി ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

മുൻപ് , ഋത്വിക്കിന്‍റെ ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടങ്ങളിൽ മാർഗനിർദേശം നൽകിയത് അർഫീൻ ഖാൻ ആയിരുന്നു. മുൻ ഭാര്യ സൂസൻ ഖാനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന കാലഘട്ടത്തിലായിരുന്നു ഇത്.

ഋത്വിക്ആര്യന്‍റെ അറസ്റ്റ് മുതൽ പിന്തുണയുമായി ​ഒപ്പമുണ്ടായിരുന്നു. ആര്യന് വേണ്ടി സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടലാണ് ഋത്വിക് നടത്തിയത്. ഷാരൂഖും ഋത്വികും തമ്മിലുള്ള വ്യക്തിബന്ധം തന്നെയാണ് ആര്യന് ലൈഫ് കോച്ചായി അർഫീൻ ഖാനെ നിയമിക്കുന്നതിന് പിന്നിലെന്നാണ് വിവരം.

Leave A Reply
error: Content is protected !!