തെരുവുനായയുടെ കടിയേറ്റു

തെരുവുനായയുടെ കടിയേറ്റു

കായണ്ണബസാർ : തെരുവുനായയുടെ പരാക്രമത്തിൽ കായണ്ണയിൽ രണ്ടുപേർക്ക് കടിയേറ്റു. ബുധനാഴ്ച രാവിലെ രണ്ടാം വാർഡിലെ തൈക്കണ്ടി അസീസിന്റെ മകൾ ഫാത്തിമയെ (6) മാരകമായി പരിക്കേൽപ്പിച്ചു. മദ്രസയിൽ പോകാനിറങ്ങിയ കുട്ടിയെ വീടിന്റെ മുറ്റത്തുനിന്ന് നായ ആക്രമിക്കുകയായിരുന്നു.

മുഖത്ത് സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണിക്കോത്ത് ബാലകൃഷ്ണനും (65) രാവിലെ നായയുടെ കടിയേറ്റ്‌ ചികിത്സതേടി. തെരുവുനായ ശല്യം കുറയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!