ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത

ഖത്തറില്‍ വാരാന്ത്യത്തില്‍  ശക്തമായ കാറ്റിന് സാധ്യത

ദോഹഖത്തറില്‍ വാരാന്ത്യത്തില്‍  ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ  മുന്നറിയിപ്പ്. ഇതുകൂടാതെ ശനിയാഴ്ച ചില സ്ഥലങ്ങളില്‍ ദൃശ്യപരത മോശമാകുമെന്നും മുന്നറിയിപ്പ് നല്‍കി.
പൊതുവേമൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. പകല്‍സമയത്ത് ചൂടും രാത്രികളില്‍ തണുപ്പുമായിരിക്കും അനുഭവപ്പെടുക. ശനിയാഴ്ച ചെറിയ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വാരാന്ത്യത്തിലെ ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരിക്കും.
വെള്ളിയാഴ്ച, കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ 5-15 നോട്ട്‌സ്  (Knots) മുതല്‍ 22 നോട്ട്‌സ് (Knots) വേഗത്തില്‍  ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്.
Leave A Reply
error: Content is protected !!