അഴിയൂരിൽ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

അഴിയൂരിൽ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

അഴിയൂർ : ടിപ്പർലോറി കോൺക്രീറ്റ് സ്ലാബിലൂടെ കടന്നുപോകവേ സ്ലാബ് പൊട്ടിയുണ്ടായ അപകടത്തിൽ നിർമാണത്തൊഴിലാളി മരിച്ചു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി താഗപ്പിള്ള (45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ മൂന്നാംഗേറ്റിന് സമീപം എം.പി. കുമാരൻ സ്മാരകത്തിന് മുന്നിലായിരുന്നു അപകടം.

റോഡിന് സമീപത്തെ കോൺഗ്രീറ്റ് സ്ളാബിൽ മണൽനിറച്ച ടിപ്പർ ലോറി കയറിയപ്പോൾ സ്ളാബ് പൊട്ടി വാഹനം ചെരിഞ്ഞ് താഗപ്പിള്ള ഇതിനിടയിൽ പെടുകയായിരുന്നു. പത്തുവർഷത്തോളമായി കുടുംബത്തോടെ അഴിയൂരിലാണ് താമസം. ഭാര്യ: അഞ്ജലി. മകൻ: സുരേഷ്.

Leave A Reply
error: Content is protected !!