മിന്നല്‍ മുരളിയുടെ സ്‌പെഷ്യല്‍ ആക്ഷന്‍ സോങ് പുറത്തു വിട്ട് നടന്‍ ടൊവീനോ തോമസ്

മിന്നല്‍ മുരളിയുടെ സ്‌പെഷ്യല്‍ ആക്ഷന്‍ സോങ് പുറത്തു വിട്ട് നടന്‍ ടൊവീനോ തോമസ്

മിന്നല്‍ മുരളിയുടെ സ്‌പെഷ്യല്‍ ആക്ഷന്‍ സോങ് പുറത്തു വിട്ട് നടന്‍ ടൊവീനോ തോമസ്.ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .തീ മിന്നല്‍’ എന്ന മിന്നല്‍ മുരളിയിലെ ടെറ്റില്‍ ഗാനം ബേസില്‍ പാടി അഭിനയിക്കുന്ന വീഡിയോയാണ് ടൊവീനോ പങ്കുവെച്ചത്. വീഡിയോയില്‍ ബേസില്‍ ഓടി ചാടി അഭിനയിക്കുന്ന രംഗങ്ങളാണ് കാണാന്‍ സാധിക്കുന്നത്.

ആക്ഷന്‍ സോങ് ചെസ്റ്റ് നമ്പര്‍ 16 ബേസില്‍ ജോസഫ് ക്ലാസ് 7ബി യെന്ന രസികന്‍ അടിക്കുറുപ്പോടെയാണ് ഈ വീഡിയോക്കു ടൊവീനോ പുറത്തിറക്കിയത്. താരം പങ്കുവെച്ച വീഡിേയാ ആരാധകര്‍ ആഘോഷമാക്കി സ്വീകരിക്കുകയായിരുന്നു.

ബേസിലിന്റെ വീഡിയോക്കു ലഭിച്ചിരിക്കുന്നത്. ‘മിന്നല്‍ അടിച്ചു ഗയ്‌സ്’, ‘ചതിച്ചതാ ഡോക്ടര്‍ എന്നെ ചതിച്ചതാ’, ‘ബേസിലിനു കുഞ്ഞുങ്ങളുടെ മനസ്സാ’ എന്നിങ്ങനെയുളള കമന്റുകളാണ് വീഡിയോക്കു ലഭിച്ചത്. മനു മഞ്ജിത്തിന്റെ വരികള്‍ക്കു സുഷിന്‍ ശ്യാമാണ് മിന്നല്‍ മുരളിയിലെ ‘തീ മിന്നല്‍’ ഗാനത്തിനു ഈണമൊരുക്കിയത്. ഗാനം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങിലുണ്ട്.

വീഡിയോയുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയാകും ഈ സീരീസിലെ അടുത്ത വീഡിയോ പുറത്തിറക്കുകയെന്നു ടൊവീനോ തോമസ് പറഞ്ഞു.

Leave A Reply
error: Content is protected !!