വഴിനീളെ മലിനജലമൊഴുക്കി മത്സ്യ മാലിന്യവണ്ടി : വാഹനം നഗരസഭ കസ്റ്റഡിയിലെടുത്തു

വഴിനീളെ മലിനജലമൊഴുക്കി മത്സ്യ മാലിന്യവണ്ടി : വാഹനം നഗരസഭ കസ്റ്റഡിയിലെടുത്തു

വടകര : സുരക്ഷാക്രമീകരണമില്ലാതെ വഴിനീളെ മലിനജലമൊഴുക്കി കോഴിക്കോട്ടുനിന്ന്‌ മംഗളൂരുവിലേക്ക് മത്സ്യമാലിന്യവുമായി പോവുകയായിരുന്ന വാഹനം വടകരയിൽവെച്ച് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ വടകര നഗരസഭാ ആരോഗ്യവിഭാഗമാണ് പുതിയ സ്റ്റാൻഡ് പരിസരത്ത് വാഹനത്തെ പിന്തുടർന്ന് പിടികൂടിയത്.

മത്സ്യമാലിന്യം കയറ്റിയ വാഹനത്തിൽനിന്ന്‌ റോഡിലൂടെ മലിനജലം ഒഴുകുന്നതും അസഹനീയമായ രീതിയാൽ ദുർഗന്ധം പരക്കുന്നതും പയ്യോളിയിൽവെച്ച്ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ വാഹനത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് വടകരയിൽ എത്തിയ വാഹനത്തെ നഗരസഭാ ഹെൽത്ത് വിഭാഗവും പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന രണ്ടുഡ്രൈവർമാരെയും ലൈസൻസില്ലാത്തതിനാൽ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply
error: Content is protected !!