പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കിടങ്ങൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശിയായ ബിജു ബാലകൃഷ്ണനെ (41)ആണ് കിടങ്ങൂർ ഇൻസ്പെക്ടർ കെ.ആർ.ബിജു അറസ്റ്റുചെയ്തത്.

ഇയാളെ കോഴിക്കോട് രാമനാട്ടുകരയിൽനിന്നാണ് പിടിച്ചത്. ബിജുവിന്റെ പീഡനശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയ പെൺകുട്ടി വീണ്‌ പരിക്കേറ്റിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

Leave A Reply
error: Content is protected !!