അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു

അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു

അഗളി : അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുവിന് ദാരുണാന്ത്യo . തൂവ ഊരിലെ വള്ളിരാജേന്ദ്രന്റെ നവജാതശിശുവാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഒക്ടോബർ 13-നായിരുന്നു ജനനം. ഏഴാം
മാസത്തിലായിരുന്നു പ്രസവം നടന്നത് .

ജനനസമയത്ത് 715 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ബുധനാഴ്ച കുഞ്ഞ് മരിക്കുമ്പോൾ ഒരു കിലോഗ്രാം തൂക്കമുണ്ടായിരുന്നു. അട്ടപ്പാടിയിൽ ഈ ആഴ്ച രണ്ടാമത്തെയും ഈ വർഷം ഒൻപതാമത്തെ ശിശുവുമാണ് മരിച്ചത്.

Leave A Reply
error: Content is protected !!