ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു

ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു

തിരുപ്പൂർ : അവിനാശിയിൽ സർക്കാർ ബസ് മേൽപ്പാലത്തിൽ ഇടിച്ചുമറിഞ്ഞ്‌ 13 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട വാഹനമാണ് അപടത്തിൽപ്പെട്ടത് .ബുധനാഴ്ച പുലർച്ചെയാണ് സംഭവം. 42 യാത്രക്കാരുമായി പുറപ്പെട്ട ബസ് പുലർച്ചെ അവിനാശി ആറുവഴി പാത മേൽപ്പാലത്തിന് സമീപം എത്തിയപ്പോഴാണ് നിയന്ത്രണം വിട്ടത്. തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

കൈവരി തകർത്ത്‌ താഴേക്ക് പതിച്ച ബസ്സിലെ ഹോസൂർ, കൃഷ്ണഗിരി, കോയമ്പത്തൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്നുപേർക്ക് സാരമായ പരിക്കുണ്ട്. ഡ്രൈവർ രാഘവൻ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!