ലോഡുമായി പോയ ലോറി വളവ് തിരിയുന്നതിനിടയിൽ ഓടയിലേക്ക് മറിഞ്ഞു

ലോഡുമായി പോയ ലോറി വളവ് തിരിയുന്നതിനിടയിൽ ഓടയിലേക്ക് മറിഞ്ഞു

വാഴൂർ : ലോഡുമായി പോയ ലോറി വളവ് തിരിയുന്നതിനിടയിൽ ഓടയിലേക്ക് മറിഞ്ഞു. കൊടുങ്ങൂർ-മണിമല റോഡിൽ ബ്ലോക്കുപടിയ്ക്ക് സമീപം നാലാംമൈലിലാണ് അപകടമുണ്ടായത്. ബുധനാഴ്ച 10.30-ഓടെ കൊടുങ്ങൂരിൽനിന്നും ലോഡുമായപോയ ലോറി വളവ് തിരിയുമ്പോൾ തെന്നി ഒരുവശത്തെ ചക്രങ്ങൾ ഓടയിലേക്ക് താഴുകയായിരുന്നു. ലോറി മൺതിട്ടയിലിടച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി.

റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ഓട മൂടാത്തതും നിർമാണം പൂർത്തിയാക്കത്തതുമാണ് പ്രശ്‌നം. മുൻപ് ഇവിടെ പലവട്ടം വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ടാറിട്ടതിനോട് ചേർന്നുള്ള ഓട മൂടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Leave A Reply
error: Content is protected !!