സ്‌കൂട്ടറിലെത്തിയ സംഘം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി

സ്‌കൂട്ടറിലെത്തിയ സംഘം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി

മൂവാറ്റുപുഴ : മതപഠനം കഴിഞ്ഞ് വീട്ടിലേക്ക്‌ പോയ പെൺകുട്ടിയെ സ്കൂട്ടറിലെത്തിയ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി. പായിപ്ര കിഴക്കേക്കടവ് എലിക്കാട്ട് ചിറയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30 -ഓടെയാണ് സംഭവം.

ചുവന്ന നിറമുള്ള സ്കൂട്ടറിൽ എത്തിയ മൂന്നുപേർ കൈയിൽ പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പിന്നാലെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളംവെച്ചതോടെ സംഘം വാഹനവുമായി കടന്നുകളഞ്ഞുവെന്നുമാണ് പരാതി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Leave A Reply
error: Content is protected !!