കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി

കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി

കോട്ടയം : കോടിമത വെസ്റ്റ് പോലീസ് സ്റ്റേഷനടുത്ത് ബുധനാഴ്ച രാത്രി 12-നുണ്ടായ അപകടത്തിൽ തകർന്നത് നാല് വാഹനങ്ങൾ. അപകടത്തിൽ കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ യൂണിയൻ ക്ളബ്ബ് പുത്തൻപുരയിൽ അർജുൻ, വേളൂർ വാലേച്ചിറയിൽ പി.ജെ. അർജുൻ, ഏറ്റുമാനൂർ കിഴക്കേവള്ളിക്കാട്ടിൽ ജോയിസൺ ജോയി എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കോട്ടയത്തേക്കുവന്ന കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണംവിട്ട കാർ എതിർദിശയിൽവന്ന ടാങ്കർ ലോറിയിലാണ് ആദ്യം ഇടിച്ചത്. ലോറിക്കുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകളിലും ഇടിച്ചു. സമീപത്തെ മൈൽക്കുറ്റിയിലിടിച്ചാണ് കാർ നിന്നത്. പാലുമായി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. അപകടത്തെത്തുടർന്ന് ലോറിയുടെ ഡീസൽ ടാങ്ക് തകർന്നു.

Leave A Reply
error: Content is protected !!