മദ്യപിച്ച് ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു

മദ്യപിച്ച് ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു

ഹരിപ്പാട് : കരിപ്പുഴ പുത്തൻവീട് പാലമൂട്ടിൽ വടക്കേതിൽ സുരേഷ്(48), മുട്ടം കുഴിവേലിൽ പുത്തൻവീട്ടിൽ രതീഷ്(40) എന്നിവർക്ക് കുത്തേറ്റു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ മുട്ടംകുളം ജങ്ഷനിലാണ് സംഭവം.കേസിൽ മുട്ടംസ്വദേശിയായ ജയനെ പോലീസ് പിടികൂടി.

മദ്യപിച്ച് സ്റ്റാൻഡിലെത്തിയ ജയൻ, സുരേഷുമായി കയ്യേറ്റമുണ്ടായി . ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കത്രിക കൊണ്ടായിരുന്നു ആക്രമണം. സുരേഷിന്റെ വയറ്റിൽ ആഴത്തിൽ മുറിവുണ്ട്.  വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സുരേഷിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രതീഷിനു കുത്തേറ്റത്.  തുടർന്ന് സുരേഷിന്റെ ഓട്ടോയുടെ ചില്ലും ജയൻ തല്ലിത്തകർത്തു. ഇയാൾ നേരത്തെ ഒരുവധശ്രമകേസിലെ പ്രതിയാണെന്നു പോലീസ് വ്യക്തമാക്കി .

Leave A Reply
error: Content is protected !!