കോരൂത്തോട്-മുണ്ടക്കയം റോഡ് : വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ: തിരിഞ്ഞുനോക്കാതെ അധികൃതർ

കോരൂത്തോട്-മുണ്ടക്കയം റോഡ് : വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ: തിരിഞ്ഞുനോക്കാതെ അധികൃതർ

മുണ്ടക്കയം : ശബരിമലയിലേക്കുള്ള പ്രധാന പാതയായ മുണ്ടക്കയം-കോരൂത്തോട് റോഡ് പുനർനിർമാണം വൈകുന്നത് തീർഥാടകരെ വലയ്ക്കുന്നു. ഗതാഗത യോഗ്യമായിരുന്ന റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നാലുമാസം മുൻപ് ടാറിട്ടത് കുത്തിയിളക്കിയതാണ് യാത്രാ ക്ലേശത്തിനിടയാക്കുന്നത്. മുണ്ടക്കയം മുതൽ കോരൂത്തോട് വരെയുള്ള പതിമൂന്ന് കിലോമീറ്റർ റോഡിൽ ഓരോ നാനൂറ് മീറ്റർ ഇടവിട്ട് റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്.

സാധാരണഗതിയിൽ ഇത്തരത്തിൽ റോഡ് പൂർണമായി അറ്റകുറ്റപ്പണി ചെയ്യുന്നതിന് മുന്നോടിയായി ടാറിട്ടത് നീക്കംചെയ്യുന്നത് ഒരു ഭാഗത്തെ മാത്രമാണ്. ഒരുവശത്തുകൂടി വാഹന ഗതാഗതം സുഗമമാക്കുന്നതിനാണിത്. റോഡിെന്റ സംരക്ഷണഭിത്തി, ഓടകൾ എന്നിവ നിർമിച്ചശേഷമാണ് പഴയടാറിങ് പൊളിച്ചുനീക്കി പുതുതായി ടാറിടുക. നിലവിലുണ്ടായിരുന്ന ടാറിങ് കുത്തിയിളക്കിയതല്ലാതെ നാലുമാസമായിട്ടും കാര്യമായ നിർമാണം ഇവിടെ നടത്തുന്നില്ല.

Leave A Reply
error: Content is protected !!