വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ

അഞ്ചാലുംമൂട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . കുഴിമതിക്കാട് സ്വദേശി റോഷിത്തിനെ (27)യാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്.  തൃക്കടവൂർ സ്വദേശിനിയായ യുവതിയെ ഒരുവർഷത്തിലേറെയായി ഇയാൾ വിവാഹവാഗ്ദാനംനൽകി പീഡിപ്പിക്കുകയായിരുന്നു.

തെന്മലയിലെ ലോഡ്ജിൽ അടക്കം യുവതിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ തയ്യാറെടുത്തതോടെയാണ് പീഡനത്തിനിരയായ യുവതി അഞ്ചാലുംമൂട് പോലീസിൽ പരാതിപ്പെട്ടത് .

സി.ഐ. സി.ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ റഹിം, ശ്യാം, എ.എസ്.ഐ.മാരായ ബാബുക്കുട്ടൻ, രാജേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Leave A Reply
error: Content is protected !!