വീട്ടമ്മയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

വീട്ടമ്മയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

കുന്നിക്കോട് : സഹോദരന്റെ ആദ്യഭാര്യയുടെ അമ്മയെ വീട്ടിൽക്കയറി മർദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല ചക്കുവരയ്ക്കൽ താഴത്ത് കുമ്പുക്കാട്ടുവീട്ടിൽ ശ്യാംകുമാർ (39) ആണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. ചക്കുവരയ്ക്കൽ താഴത്ത് രമാവിലാസത്തിൽ രമാദേവി അമ്മയെ (51) മർദിച്ച സംഭവത്തിലാണ് അറസ്റ്റ്.

മർദനത്തിൽ രമാദേവിയുടെ ഇടതുകൈക്ക് ഗുരുതര പരിക്കേറ്റു . തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സഹോദരന്റെ ആദ്യവിവാഹത്തിലുള്ള കുട്ടിയെ വിട്ടുനൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് ചൂണ്ടിക്കാട്ടി .

Leave A Reply
error: Content is protected !!