റോഡിൽ വെള്ളക്കെട്ട്; വാലിപ്പറമ്പിൽ ദുരിതമാണ് യാത്ര

റോഡിൽ വെള്ളക്കെട്ട്; വാലിപ്പറമ്പിൽ ദുരിതമാണ് യാത്ര

പാലക്കാട് : ഒരു ചെറിയമഴ പെയ്താൽ മതി, വാലിപ്പറമ്പ് റോഡ് തോടാകും. കലുങ്കുപണിയിലെ അപാകംമൂലം മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായതോടെ,റോഡിലെ വെള്ളക്കെട്ടിൽ വലയുകയാണ് പ്രദേശവാസികളും യാത്രക്കാരും. സ്റ്റേഡിയം ബസ്‌സ്റ്റാൻഡ്‌ പരിസരത്തുള്ള കൽമണ്ഡപത്തെയും കുന്നത്തൂർമേടിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ഇവിടെ ഇന്ദിരാനഗർ സ്ട്രീറ്റ്-1 കോളനിക്കുമുന്നിലാണ് വെള്ളക്കെട്ടുള്ളത്.

ഇന്ദിരാനഗർ കോളനിയിലുള്ളവരും കുന്നത്തൂർമേട് ഭാഗത്തുനിന്ന് സ്റ്റേഡിയം ബസ്‌സ്റ്റാൻഡ്‌ പരിസരത്തേക്ക് വരുന്നവരുമെല്ലാം പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. ഒരുവർഷംമുമ്പ് റോഡിൽ പണിത കലുങ്ക് റോഡിൽനിന്ന് ഉയർന്ന് നിരപ്പുവ്യത്യാസത്തിലാണ് നിൽക്കുന്നത്.

Leave A Reply
error: Content is protected !!