കടന്നലാക്രമണം ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കടന്നലാക്രമണം ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

നിലമാമൂട് : കടന്നൽ കുത്തേറ്റ് ആശുപതിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കോട്ടുകോണം മുടഞ്ഞാറ റോഡരികത്തു പുത്തൻവീട്ടിൽ വിൻസെന്റാ (63)ണ് മരണത്തിന് കീഴടങ്ങിയത് .  ചാമവിള ചുഴിനിലത്തിൽ കഴിഞ്ഞ ഒൻപതിനായിരുന്നു കടന്നൽ ആക്രമണം .

വിൻസെന്റ് തുണികൾ വിൽക്കാനായി പോകുന്നതിനിടയിൽ മരത്തിൽനിന്നു കാട്ടുകടന്നൽക്കൂട് അടർന്ന് തലയിൽ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും കടന്നൽ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിൻസെന്റ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave A Reply
error: Content is protected !!