വസ്ത്രശാലയുടെ സാമഗ്രികൾ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ

വസ്ത്രശാലയുടെ സാമഗ്രികൾ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ

പാലക്കാട് : സ്വകാര്യ വസ്ത്രശാലയുടെ പൂട്ടിക്കിടക്കുന്ന ഗോഡൗണിൽനിന്ന് എയർകണ്ടീഷന്റെ ഭാഗങ്ങളുൾപ്പെടെ നിരവധിസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കോങ്ങാട് ചെല്ലിക്കൽ അയ്യൂബ് (26), ഒറ്റപ്പാലം മയിലംപുറം സുരേഷ് ബാബു (39), കൊടുവായൂർ നവക്കോട് അഫ്‌സൽ (36) എന്നിവരാണ് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്. ഇവരെ സി.ജെ.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ടി.ബി. റോഡിലുള്ള വസ്ത്രശാലയുടെ ഗോഡൗൺ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയോളം വിലവരുന്ന വസ്തുക്കളാണ് പലദിവസങ്ങളിലായി മോഷണംപോയത്. 75 കിലോഗ്രാമുള്ള എയർകണ്ടീഷന്റെ ചെമ്പുകുഴലുകളടങ്ങിയ കംപ്രസർ, 25 കിലോഗ്രാം അലുമിനിയം കോയിൽ, കേബിൾ, ഫ്ളക്‌സ് ബോർഡിന്റെ ജി.ഐ. നിർമിത ഫ്രെയിമുകൾ എന്നിവയാണ് മോഷ്ടിച്ചത്. ആസൂത്രിതമായി പല ദിവസങ്ങളിലായാണ് മോഷണം നടത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!