കുഞ്ഞിനെ ഒഴിവാക്കിയത് അനുപമയുടെ അറിവോടെയെന്ന് റിപ്പോർട്ട്

കുഞ്ഞിനെ ഒഴിവാക്കിയത് അനുപമയുടെ അറിവോടെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്.  ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ടിലാണ് അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും പറയുന്നത്.

അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.  കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം കരാറിൽ ഒപ്പു വെപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്നാണ് അനുപമയുടെ മൊഴി.

Leave A Reply
error: Content is protected !!