രാത്രിയിൽ വീട് തകർന്നു : താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

രാത്രിയിൽ വീട് തകർന്നു : താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഈറോഡ് : ജില്ലയിലെ അന്തിയൂരിനടുത്ത് തവിട്ടുപാളയത്തിൽ വീട് ഇടിഞ്ഞുവീണു. വീട്ടിൽ ഉറങ്ങുകയായിരുന്ന അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് തകരുന്ന ശബ്ദംകേട്ട് ഉണർന്ന ഇവർ പുറത്തേക്കോടിയതിനാലാണ് രക്ഷപ്പെട്ടത്.

വീട്ടിലുണ്ടായിരുന്ന മുരുകൻ (75), മകൻ ഈശ്വരൻ (52), ഭാര്യ നിത്യ (40), മക്കളായ പവിത്ര (20), കാവ്യ (18) എന്നിവരാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന വീട്ടുകാർ വീടിന്റെ ഓടിളകുന്ന ശബ്ദംകേട്ട് പുറത്തേക്കോടി. കഴിഞ്ഞദിവസം പകലുംരാത്രിയും ശക്തമായ മഴയായിരുന്നു. എ.ജി. വെങ്കിടാചലം എം.എൽ. എ.യും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Leave A Reply
error: Content is protected !!