വൈറലായി ‘മുകേഷിന്റെ കാസ്റ്റിങ് കോൾ’

വൈറലായി ‘മുകേഷിന്റെ കാസ്റ്റിങ് കോൾ’

‘ഹെലെന്‍’ ടീംന്റെ പുതിയ ചിത്രത്തിന്റെ രസകരമായ കാസ്റ്റിങ് കോള്‍ വിഡിയോ വൈറലാകുന്നു.കാസ്റ്റിങ് കോള്‍ അവതരിപ്പിക്കുന്നത് നടന്‍ മുകേഷാണ് . ടിവിയുടെ റിമോട്ട് കാണാതെ മക്കളോട് ചോദിക്കുമ്പോള്‍ ‘മക്കളെ ഇതുവരെ കിട്ടിയിട്ടില്ല, തപ്പിക്കൊണ്ടിരിക്കുവാണെന്നാണ്’ സംവിധായകന്റെ മറുപടി.

എന്നാല്‍ മുകേഷ് പറയുന്നു താന്‍ തന്നെ അഭിനേതാക്കളെ കണ്ടെത്തുമെന്നാണ് അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കാനൊരുങ്ങുകയും, എന്നാല്‍ പെട്ടന്ന് തന്നെ ‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാ’, ഇ മെയില്‍ ഐഡി കൊടുത്താല്‍ മതിയെന്നും മുകേഷ് പറയുന്നു. ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയാണ് കാസ്റ്റിങ് കോൾ. ചിത്രത്തിന്റെ സംവിധായകനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെപങ്കുവച്ചിരിക്കുന്നത്.

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ആൽഫ്രഡും മാത്തുക്കുട്ടിയും ചേർന്നാണ്. മുകേഷും ഹെലെൻ ഫെയിം നോബിൾ ബാബുവും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം. ചെറിൻ പോൾ ഛായാഗ്രഹണം. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമാണം.

Leave A Reply
error: Content is protected !!