നീറ്റ് പരീക്ഷ ; ചോദ്യപേപ്പറിലെ പിഴവ് പരിശോധിക്കുമെന്ന് സുപ്രീം കോടതിയോട് എൻ.ടി.എ

നീറ്റ് പരീക്ഷ ; ചോദ്യപേപ്പറിലെ പിഴവ് പരിശോധിക്കുമെന്ന് സുപ്രീം കോടതിയോട് എൻ.ടി.എ

നീറ്റ് പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറിലെ ഹിന്ദി പരിഭാഷയിലുണ്ടായ പിഴവ് പരിശോധിക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) . പരിശോധനക്കായി മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പറിലെ രണ്ടാം ഭാഗത്തെ ഒരു ചോദ്യത്തിന്‍റെ ഹിന്ദി പരിഭാഷയിലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് എൻ.ടി.എ കോടതിയെ അറിയിച്ചു.

കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു . ഈ സമയത്തിനുള്ളിൽ ഇക്കാര്യത്തിലെ തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. പിഴവ് സംഭവിച്ച ചോദ്യം നീക്കം ചെയ്യണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും മാർക്ക് നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. പിഴവ് വന്ന ചോദ്യം റദ്ദാക്കി പുതിയ ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്.

Leave A Reply
error: Content is protected !!