പതിനൊന്ന് വയസ്സുകാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിനത്തിനിരയാക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

പതിനൊന്ന് വയസ്സുകാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിനത്തിനിരയാക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പ്: പതിനൊന്ന് വയസ്സുകാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലിനെയാണ്(28) കൂത്തുപറമ്പ് പൊലീസ്  അറസ്റ്റ് ചെയ്തത്.

മദ്‌റസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറി.

പ്രതിയെ കോടതിയില്‍ ഹാജരാക്കും. മദ്‌റസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്‌റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് നിലവിലുണ്ട്. മാലൂര്‍ പൊലീസാണ് അന്ന് കേസെടുത്തത്.

Leave A Reply
error: Content is protected !!