നിയന്ത്രണംവിട്ട് കടലിൽ ഒഴുകിയ ബോട്ടിനെ രക്ഷപ്പെടുത്തി

നിയന്ത്രണംവിട്ട് കടലിൽ ഒഴുകിയ ബോട്ടിനെ രക്ഷപ്പെടുത്തി

ചെറായി : മത്സ്യബന്ധനത്തിനിടെ വല പ്രൊപ്പല്ലറിൽ കരുങ്ങി നിയന്ത്രണംവിട്ട്, അഞ്ചു മത്സ്യതൊഴിലാളികളുമായി കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടിന്‌ മറ്റൊരു ബോട്ട് രക്ഷകനായി. മുനമ്പം സ്വദേശി അർജുനന്റെ ‘ഇന്ദിര’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

മുനമ്പം സ്വദേശി അർജുനന്റെ ‘ഇന്ദിര’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ മുനമ്പം അഴിക്ക് പടിഞ്ഞാറ്്‌ ഏഴു ഫാതം അകലെയാണ് സംഭവം. ഉച്ചയ്ക്കുശേഷം കടൽ പ്രഷുബ്ധമായതോടെയാണ് വല പ്രൊപ്പല്ലറിൽ കുടുങ്ങിയത്. തുടർന്ന് രണ്ട് മണിക്കൂറോളം ഒഴുകി നടന്നു.

Leave A Reply
error: Content is protected !!