എഴുപുന്ന-കുമ്പളങ്ങി പാലംവഴി ബസ്‌ സർവീസ് തുടങ്ങി

എഴുപുന്ന-കുമ്പളങ്ങി പാലംവഴി ബസ്‌ സർവീസ് തുടങ്ങി

അരൂർ : എഴുപുന്ന-കുമ്പളങ്ങി പാലംവഴി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി. ബസ്‌ സർവീസ് തുടങ്ങി. യാത്രക്കാർക്ക് ഏറെ അനുഗ്രഹമാണ് ഈ സർവീസെങ്കിലും ഇതിന്റെ ട്രിപ്പുകൾ വർധിപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ ആവശ്യം. ചൊവ്വാഴ്ച ആരംഭിച്ച സർവീസ് രാവിലെ ഏഴിനാണ് ചേർത്തലയിൽ നിന്ന് തുടങ്ങുന്നത്. തുറവൂർ, ചാവടി, എഴുപുന്ന, കുമ്പളങ്ങി, തോപ്പുംപടി, തേവര, ഇടപ്പള്ളി വഴി 9.30-ന് കളമശ്ശേരിയിൽ എത്തും. തിരികെ 10-ന് ഇതേ റൂട്ടിൽ ചേർത്തലയ്ക്കും പുറപ്പെടും.

കോവിഡിന് മുൻപ് ഈ പാലംവഴി തോപ്പുംപടി, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ഉണ്ടായിരുന്നു. ഈ സർവീസുകളൊന്നുംതന്നെ ഇപ്പോൾ പുനരാരംഭിച്ചിട്ടുമില്ല.എങ്കിലും രാവിലത്തെ ഈ ട്രിപ്പ് യാത്രക്കാർക്ക് ഏറെ ഗുണകരമാണ്, പ്രത്യേകിച്ച് സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക്.

Leave A Reply
error: Content is protected !!