മഹാരാഷ്ട്ര – ശക്തി മില്‍സ് കൂട്ടബലാത്സംഗം ; മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

മഹാരാഷ്ട്ര – ശക്തി മില്‍സ് കൂട്ടബലാത്സംഗം ; മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ ശക്തിമില്‍സ് കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി. പിന്നാലെ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹന്‍ ജാദവ്,മുഹമ്മദ് സലീം അന്‍സാരി, മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്.

വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് സാധ്‌ന എസ് ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ. ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വധശിക്ഷ റദ്ദാക്കിയത്. ഇതോടെ ഇനിയുള്ള കാലം പ്രതികള്‍ ജയിലില്‍ കഴിയേണ്ടിവരും. ഇവര്‍ക്ക് പരോളോ താത്കാലിക വിടുതലോ ലഭിക്കില്ല. പ്രതികള്‍ക്ക് ഇനി സമൂഹവുമായി ഇടപഴകാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

“ശക്തിമില്‍സ് കൂട്ടബലാത്സംഗക്കേസ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ്. ബലാത്സംഗത്തിന് ഇരയായ വ്യക്തി ശാരീരികമായി മാത്രമല്ല, മാനസികമായും ഏറെ ബുദ്ധിമുട്ടുന്നുണ്ട് . ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്. പക്ഷേ, പൊതുജനാഭിപ്രായവും പ്രതിഷേധവും കണക്കിലെടുത്താകരുത് കോടതി വിധി. വധശിക്ഷയെന്നാല്‍ അപൂര്‍വമായ ഒന്നാണെന്നും കോടതി നിരീക്ഷിച്ചു .

2013 ഓഗസ്റ്റിലാണ് മുംബൈയില ശക്തിമില്‍സിന് സമീപം ഫോട്ടോ ജേണലിസ്റ്റായ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷം ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍.

Leave A Reply
error: Content is protected !!