മലിനജലമൊഴുകാനൊരു റോഡ്

മലിനജലമൊഴുകാനൊരു റോഡ്

ഏലൂർ : റോഡിൽ നിറഞ്ഞുകിടക്കുന്നത് മഴവെള്ളമല്ല, മലിനജലമാണ്. സമീപത്തെ പറമ്പുകളിൽ നിന്ന് ഒഴുക്കിവിടുന്നതാണിത്. സൂക്ഷിച്ചുനടന്നില്ലെങ്കിൽ അഴുക്കുനിറഞ്ഞ റോഡിൽ തെന്നിവീഴും. ഏലൂർ നഗരസഭയിലാണ് യാത്രക്കാർക്ക് ദുരിതമായ ഈ റോഡ്. നഗരസഭാ മന്ദിരത്തിന് കിഴക്കുഭാഗത്തുള്ള രാമൻ നായർ റോഡാണ് നടക്കാൻപറ്റാത്ത വിധമായത്.

ഈ മലിനജലത്തിൽ ചവിട്ടിനടക്കുന്നവരുടെ കാലുകൾ ചൊറിയുന്നതായി സമീപവാസി ടി.എൻ. ബിജു പറഞ്ഞു. റോഡിന്റെ കുറേ ഭാഗം കട്ട വിരിച്ചിരിക്കുകയാണ്, ബാക്കി ടാർ ചെയ്തിട്ടുണ്ട്. കട്ടവിരിച്ച സ്ഥലത്താണ് റോഡ് ഏറെ മോശം. കാൽനടക്കാർക്ക്‌ മാത്രമല്ല, വാഹനത്തിൽ പോയാലും കടമ്പകളേറെയുണ്ട്. റോഡിന്റെ ഒരുവശത്തുള്ള കാനയിൽ പുല്ലുവളർന്നുനിൽക്കുന്നുണ്ട്. അതിനാൽ പലപ്പോഴും വാഹനയാത്രക്കാർക്ക് കാന തിരിച്ചറിയാനാകില്ല.

Leave A Reply
error: Content is protected !!