പ്രകൃതി കൃഷി പഠിക്കാൻ പഴയന്നൂർ ബ്ലോക്കിലെ കർഷകർ

പ്രകൃതി കൃഷി പഠിക്കാൻ പഴയന്നൂർ ബ്ലോക്കിലെ കർഷകർ

എറണാകുളം: തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിലെ കർഷകർ പ്രകൃതി കൃഷി പഠിക്കാനായി കോട്ടുവള്ളിയിലെത്തി. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് 30 കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.
കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റൽ അങ്കണത്തിൽ വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകൾ, കീടനാശിനികൾ എന്നിവയുടെ നിർമ്മാണത്തെക്കുറിച്ച് കോട്ടുവള്ളി പഞ്ചായത്ത് കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു പരിശീലനം നൽകി.
ഗുണപജലം, ഹരിത കഷായം, ബീജാമൃതം, ജീവാമൃതം, ഘന ജീവാമൃതം, ഘന ജീവാമൃത ലെഡു, ഫിഷ് അമിനോ ആസിഡ്, പഞ്ചഗവ്യം, പ്രകൃതി കീടനാശിനിയായ അഗ്നി അസ്ത്രം, മുതലായവയുടെ നിർമ്മാണ പരിശീലനമാണ് നൽകിയത്. പഠനയാത്രയുമായി ബന്ധപ്പെട്ട് പ്രകൃതി കൃഷിയിടങ്ങളും സന്ദർശിച്ചു.
പഴയന്നൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ ഷീബാ ജോർജ്ജ്, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം ഡയറക്റ്റർ ഫാദർ സംഗീത് ജോസഫ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply
error: Content is protected !!