മോദിയ്ക്ക് ഭീഷണി ആയി മമത ശക്തിയാർജിക്കുന്നു

മോദിയ്ക്ക് ഭീഷണി ആയി മമത ശക്തിയാർജിക്കുന്നു

ശ്രദ്ധേയമായ ഒരു മാസ് ഡയലോഗ് പോലെയാണ് മമതയുടെ പ്രവൃത്തി.ചെയ്യുന്നതേ പറയു… പറയുന്നതേ ചെയ്യു.. മമതയെ വാനോളം പുകഴ്‌ത്തി ബിജെപിയുടെ തന്നെ നേതാവ് സുബ്രണ്യന്‍ സ്വാമി പറഞ്ഞതാണ് ഈ വാക്കുകള്‍.രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താമര വിരിയിച്ചപ്പോള്‍ പശ്ചിമബംഗാളില്‍ മാത്രം താമര വിരിയാതിരുന്നത് മമത ബാനര്‍ജി എന്ന നേതൃത്വത്തിന്റെ മിടുക്ക് ഒന്നുകൊണ്ട് മാത്രമാണ്. പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും മോദിയുമായി ശീതസമരം പ്രഖ്യാപിച്ചനേതാവ്.മമതയുടെ നിലപാട് വ്യക്തമാണ്.കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്‌ച്ചയില്‍ മോദിയോട് മമത പറഞ്ഞത് രാഷ്ട്രീയ പരമായ ആശയത്തിലെ ഭിന്നത ഒരിക്കലും കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കരുത് എന്നായിരുന്നു.

പുലിയെ അക്രമിക്കുമ്ബോള്‍ അതിന്റെ മടയില്‍ ചെന്ന് ആക്രമിക്കണം എന്നാണ് രീതി.ബിജെപിയെ നേരിടുമ്ബോള്‍ മമതയുടെ രീതിയും അത് തന്നെ. ബിജെപി പാളയത്തില്‍ കയറിയാണ് മമതയുടെ കരുനീക്കങ്ങള്‍.അത് ഫലം കാണുകയും ചെയ്യുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമോ എന്ന ചോദ്യത്തിന് താന്‍ മമതയ്ക്കൊപ്പം ഉണ്ടെന്നും അതുകൊണ്ട് താന്‍ പ്രത്യേകിച്ച്‌ ചേരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെ സുബ്രഹ്മണ്യന്‍ സ്വാമി മമതയെ പ്രശംസിച്ച്‌ ട്വീറ്റ് ചെയ്യുകയും ചെയ്തു.’ ഞാന്‍ കണ്ടിട്ടുള്ളതോ ഒപ്പം പ്രവര്‍ത്തിച്ചവരോ ആയ രാഷ്ട്രീയക്കാരില്‍, മമത ബാനര്‍ജിയുടെ സ്ഥാനം ജെ.പി. (ജയപ്രകാശ് നാരായണന്‍), മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍, പി.വി. നരസിംഹ റാവു എന്നിവര്‍ക്കൊപ്പമാണ്. അവര്‍ ചെയ്യുന്നതേ പറയൂ, പറയുന്നതേ ചെയ്യ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു അപൂര്‍വ ഗുണമാണ്,” സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിപുലമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതുവരെ കോണ്‍ഗ്രസില്‍ നിന്നും തൃണമൂലിലേക്ക് നിരവധി നേതാക്കളാണ് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിപുലീകരിക്കാനുള്ള പദ്ധതികളാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്.അതിനാല്‍ തന്നെ ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സ് നേതാക്കളെയും മമത ലക്ഷ്യമിടുന്നുണ്ട്. മേഘാലയില്‍ നിന്ന് മാത്രം 17 കോണ്‍ഗ്രസ് എംഎ‍ല്‍എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്്.മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറും.നേരത്തെ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഉത്തര്‍പ്രദേശിലും ബിജെപി വേണ്ട എന്നു തന്നെയാണ് മമത ഉറപ്പിക്കുന്നത്.അതിനായി ആരുമായും കക്ഷി ചേരുന്നതിനും മമതയ്ക്ക് തടസ്സമില്ല.ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ചതും ഈ തീരുമാനത്തിന്റെ ഭാഗമായാണ് എന്നു വേണം കരുതാന്‍. അഖിലേഷിന് ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലേക്കും മമത വഴിവെട്ടുന്നത്. നേരത്തെ ത്രിപുര, അസം, ഗോവ എന്നിവിടങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിലേതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ശക്തി പരീക്ഷിക്കാന്‍ അഖിലേഷുമായി സഖ്യം ചേരാനാണ് മമത ശ്രമിക്കുന്നത്.

Video Link : https://youtu.be/SXZ2OO6zEAo

Leave A Reply
error: Content is protected !!