വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തി പാലത്തിൽ പാഴ്മരങ്ങൾ

വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തി പാലത്തിൽ പാഴ്മരങ്ങൾ

ചെറായി : അയ്യമ്പിള്ളി രാമവർമ പാലത്തിലും അപ്രോച്ചിലും പാഴ്മരങ്ങൾ വളർന്ന് വലിയ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. വടക്കേ അപ്രോച്ചിന്റെ കിഴക്ക് ഭാഗത്താണ് മരങ്ങൾ വളർന്ന് താഴോട്ടുവളഞ്ഞ് വലിയ വാഹനങ്ങളുടെ കാഴ്ചമറയുന്ന തരത്തിലായിരിക്കുന്നത്.

അപ്രോച്ചിനു താഴെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിൽക്കുന്ന മരവും പാലത്തിൽ വളർന്നുനിൽക്കുന്ന പാഴ്മരവുമാണ് ഭീഷണി. ബസ്, വലിയ ട്രക്കുകൾ, കണ്ടെയ്‌നർ ലോറികൾ എന്നീ വാഹനങ്ങൾക്ക് രാത്രികാലങ്ങളിൽ കൂടുതൽ ഭീഷണിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.

Leave A Reply
error: Content is protected !!