ഹൃദയാഘാതം ; പ്രവാസി മലയാളി റിയാദിൽ മരിച്ചു

ഹൃദയാഘാതം ; പ്രവാസി മലയാളി റിയാദിൽ മരിച്ചു

റിയാദ്: മലയാളി യുവാവ്​ റിയാദിൽ മരിച്ചു. ഹൃദയസ്​തംഭനം മൂലം റിയാദ്​ ബദീഅയിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് (27) ആണ്​ മരിച്ചത്​. സൗദിയിലെത്തിയിട്ട്​ രണ്ട്​ വർഷം. നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം സൗദിയിൽ ഖബറടക്കും. പ്രവർത്തനങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ തുടങ്ങിയവർ രംഗത്തുണ്ട് .

Leave A Reply
error: Content is protected !!