മോദി യുഗത്തിന് അന്ത്യം ഇനി മമതയുടെ കാലം

മോദി യുഗത്തിന് അന്ത്യം ഇനി മമതയുടെ കാലം

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബിജെപി നേതാവ് . ശ്രദ്ധേയമായ ഒരു മാസ് ഡയലോഗ് പോലെയാണ് മമതയുടെ പ്രവൃത്തി.ചെയ്യുന്നതേ പറയു… പറയുന്നതേ ചെയ്യു.. മമതയെ വാനോളം പുകഴ്‌ത്തി ബിജെപിയുടെ തന്നെ നേതാവ് സുബ്രണ്യൻ സ്വാമി പറഞ്ഞതാണ് ഈ വാക്കുകൾ.രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താമര വിരിയിച്ചപ്പോൾ പശ്ചിമബംഗാളിൽ മാത്രം താമര വിരിയാതിരുന്നത് മമത ബാനർജി എന്ന നേതൃത്വത്തിന്റെ മിടുക്ക് ഒന്നുകൊണ്ട് മാത്രമാണ്. പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും മോദിയുമായി ശീതസമരം പ്രഖ്യാപിച്ച നേതാവ് മമതയുടെ നിലപാട് വ്യക്തമാണ്.കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്‌ച്ചയിൽ മോദിയോട് മമത പറഞ്ഞത് രാഷ്ട്രീയ പരമായ ആശയത്തിലെ ഭിന്നത ഒരിക്കലും കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കരുത് എന്നായിരുന്നു.

ബിജെപിയെ നേരിടുമ്പോൾ മമതയുടെ രീതികൾ വ്യത്യസ്തമാണ്. ഡൽഹി സന്ദർശനത്തിനിടെയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയത്.ബംഗാളിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങൾ ചർച്ച ചെയ്തതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്.

തൃണമൂൽ കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന് താൻ മമതയ്ക്കൊപ്പം ഉണ്ടെന്നും അതുകൊണ്ട് താൻ പ്രത്യേകിച്ച് ചേരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെ സുബ്രഹ്മണ്യൻ സ്വാമി മമതയെ പ്രശംസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.’ ഞാൻ കണ്ടിട്ടുള്ളതോ ഒപ്പം പ്രവർത്തിച്ചവരോ ആയ രാഷ്ട്രീയക്കാരിൽ, മമത ബാനർജിയുടെ സ്ഥാനം ജെ.പി. (ജയപ്രകാശ് നാരായണൻ), മൊറാർജി ദേശായി, രാജീവ് ഗാന്ധി, ചന്ദ്രശേഖർ, പി.വി. നരസിംഹ റാവു എന്നിവർക്കൊപ്പമാണ്. അവർ ചെയ്യുന്നതേ പറയൂ, പറയുന്നതേ ചെയ്യ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അതൊരു അപൂർവ ഗുണമാണ്,” സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

ബിജെപിയെ മാത്രമല്ല. കോൺഗ്രസിനെയും വിടാതെ പിടിച്ചിരിക്കുകയാണ് മമത . അവരുടെ ചില സ്ട്രെച്ച തീരുമാനങ്ങൾക്ക് മുന്നിൽ പലരും സ്വന്തം പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ എത്തുന്നു ഇതോടെ രാജ്യത്തെ പ്രതിപക്ഷമായി മാറുകയാണ് പതുകെ തൃണമൂൽ . നിരവധി കോൺഗ്രസ് നേതാക്കളാണ് ഇതുവരെയും തൃണമൂൽ കോൺഗ്രസിൽ ചേർന്നത് . മേഘാലയിൽ നിന്ന് മാത്രം 17 കോൺഗ്രസ് എംഎ‍ൽഎമാരിൽ 12 പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതായി റിപ്പോർട്ടുകളുണ്ട്്.മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെയുള്ളവരാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂൽ കോൺഗ്രസ് മാറും.നേരത്തെ കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പി.സി.സി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.

ഒരിടത്തും ബിജെപിയെ നിലനിർത്താൻ ആഗ്രഹിക്കാത്ത മനസാണ് മമ്തയുടെത്. ഉത്തര്പ്രദേശിലെ ബിജെപിയെ പൂട്ടുക തന്നെയാണ് മമതയുടെ ലക്‌ഷ്യം അതുകൊണ്ട് അവിടെ ആരുമായും ശക്യം ചേരാനും മമത തയ്യാറാണ് . അഖിലേഷിന് ആവശ്യമാണെങ്കിൽ സഹായിക്കാൻ തയ്യാറാണെന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശിലേക്കും മമത വഴിവെട്ടുന്നത്. നേരത്തെ ത്രിപുര, അസം, ഗോവ എന്നിവിടങ്ങളിൽ തൃണമൂൽ പ്രവർത്തനം തുടങ്ങിയിരുന്നു.മോദി ഭരണം അവസാനിപ്പിച്ച് അടുത്ത പ്രധനമന്ത്രി ആവുക എന്നത് തന്നെയാണ് ഇതിലൂടെ മമത ലക്ഷ്യമിടുന്നത് . ഇന്ന് മോദിക്ക് ബദലായി നില്ക്കാൻ കെൽപ്പുള്ള ഒരു നേതാവ് തന്നെയാണ് മമത . യു പിയിൽ അഖിലേഷ് യാദവിന് ഞങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ തയ്യാറാണെന്ന് മമത പറഞ്ഞു. ഈ മാസം അവസാനം മമത മുംബയ് സന്ദർശിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും എൻ.സി.പി നേതാവ് ശരത് പവാറുമായും കൂടിക്കാഴ്ച നടത്തും.

Video Link : https://youtu.be/R3Zfk7bkb5M

Leave A Reply
error: Content is protected !!