മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്​ചയിക്കുന്ന മാനദണ്ഡം മാറ്റാൻ കേന്ദ്രം

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്​ചയിക്കുന്ന മാനദണ്ഡം മാറ്റാൻ കേന്ദ്രം

ന്യൂഡൽഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്​ചയിക്കുന്നതിലെ മാനദണ്ഡത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ്​ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത് . വിഷയത്തിൽ നാലാഴ്ചക്കകം റിപ്പോർട്ട്​ തയാറാക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

ഇ.ഡബ്ല്യു.എസ്​ മാനദണ്ഡത്തിൽ മാറ്റം വരുന്നത്​ വരെ നീറ്റ്​ കൗൺസിലിങ്ങുമായി മുന്നോട്ട്​ പോകില്ലെന്നും കേ​ന്ദ്രസർക്കാർ വ്യക്തമാക്കി . നീറ്റുമായി ബന്ധപ്പെട്ട ചോദ്യം സുപ്രീംകോടതി ഉന്നയിച്ചിരുന്നു.നാലാഴ്ചക്കകം സംവരണം സംബന്ധിച്ച മാനദണ്ഡം മാറ്റുന്നതിൽ തീരുമാനമെടുക്കുമെന്ന്​ സോളിസിറ്റർ ജനറൽ ​തുഷാർ മേത്ത അറിയിച്ചു. കേസ്​ ജനുവരി ആറിന്​ പരിഗണിക്കാനായി കോടതി മാറ്റി.

Leave A Reply
error: Content is protected !!