ബാലാവകാശ വാരാചരണം: വാഹനപ്രചാരണ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു

ബാലാവകാശ വാരാചരണം: വാഹനപ്രചാരണ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും പത്തനംതിട്ട ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സംഘടിപ്പിച്ച ബാലാവകാശ ബോധവത്ക്കരണ വാഹനപ്രചാരണ ജാഥയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് നിര്വഹിച്ചു.
രാജ്യത്തിന്റെ സമ്പത്തായ കുട്ടികളുടെ ആരോഗ്യ, മാനസിക, സാമൂഹിക വളര്ച്ചയ്ക്ക് ഉതകുന്ന സാഹചര്യം നല്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ഡെപ്യുട്ടി സ്പീക്കര് പറഞ്ഞു.
അടൂര് ഗാന്ധി സ്‌ക്വയര്, കെഎസ്ആര്ടിസി സ്റ്റാന്ഡ്, ഹോളി ഏയ്ഞ്ചല് സ്‌കൂള്, ഗവ. ബോയ്സ് എച്ച്എസ്എസ്, ഗേള്സ് ഹയര്സെക്കന്ഡറി സ്‌കൂള് എന്നിവ കേന്ദ്രീകരിച്ച് പരുമല ഗ്രിഗോറിയോസ് സോഷ്യല് സയന്സ് കോളജിലെ എംഎസ്ഡബ്ല്യൂ വിദ്യാര്ഥികള് കുട്ടികളുടെ അവകാശങ്ങള്, കുട്ടികള്ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള് എന്നീ വിഷയത്തെ ആസ്പദമാക്കി തെരുവുനാടകം നടത്തി.
അടൂര് മുന്സിപ്പല് ചെയര്മാന് ഡി. സജി, ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് ഓഫീസര് നിതദാസ് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.
Leave A Reply
error: Content is protected !!