ഹൈ ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ശനിയാഴ്ച തുറക്കും

ഹൈ ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ശനിയാഴ്ച തുറക്കും

കട്ടപ്പന : സഹകരണ ബാങ്കിന്റെ ഹൈ ഫ്രഷ് ഹൈപ്പർമാർക്കറ്റ് ശനിയാഴ്ച 11-ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 12000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ഹൈപ്പർമാർക്കറ്റിൽ നീതി മെഡിക്കൽ സ്റ്റോർ, പലചരക്ക്, പഴം-പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ, കിഡ്സ് പാർക്ക്, സ്‌പോർട്‌സ് ഗുഡ്‌സ്, കോസ്മറ്റിക് സ്റ്റോർ, ഗിഫ്റ്റ് ഇനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഷോപ്പിങ് സെൻറർ ആണ്സജ്ജീകരിച്ചിരിക്കുന്നത്.

ഹൈറേഞ്ചിലെ ജനങ്ങൾക്ക് നഗരസമാനമായ സൗകര്യം നൽകുന്ന സ്ഥാപനത്തിൽ വീട്ടിലേക്കുള്ള എല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ ഒരുക്കുക. കർഷകർക്കും ചെറുകിട സംരംഭകർക്കും മികച്ച വിപണി കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സൂപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു.

Leave A Reply
error: Content is protected !!