‘ കത്രീനയുടെ കവിളുകള്‍ പോലെ വേണം റോഡുകളുടെ നിര്‍മാണം’; രാജസ്ഥാന്‍ മന്ത്രി വിവാദത്തില്‍

‘ കത്രീനയുടെ കവിളുകള്‍ പോലെ വേണം റോഡുകളുടെ നിര്‍മാണം’; രാജസ്ഥാന്‍ മന്ത്രി വിവാദത്തില്‍

പുതിയ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര ഗുദ്ദയുടെ പരാമർശം വിവാദത്തില്‍. മന്ത്രിസഭാ പുനര്‍നിര്‍ണയത്തിനു ശേഷം ആദ്യമായി നിയോജക മണ്ഡലത്തിലെത്തിയ മന്ത്രിയ്ക്ക്, അവിടെ നടത്തിയ പ്രസംഗത്തിനിടയിലെ ചില വിശേഷണങ്ങളാണ് വിവാദമായത്.

രാജസ്ഥാനിലെ സര്‍ക്കാര്‍ പഞ്ചായത്ത് രാജ് വകുപ്പു ലഭിച്ച മന്ത്രി, ബോളിവുഡ് താരം ‘കത്രീന കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകളുടെ നിര്‍മാണം’ എന്നാണ് മന്ത്രി പൊതുവേദിയില്‍ പ്രതികരിച്ചത് . അതെ സമയം മന്ത്രിയുടെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്ന് നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

കത്രീന കൈഫിനെ കേറ്റ് കൈഫെന്നാണു മന്ത്രി ആദ്യം വിശേഷിപ്പിച്ചത്. ഇത് കേട്ട് സദസിലുളളവര്‍ അത് കത്രീന കൈഫാണെന്നു തിരുത്തി . അപ്പോള്‍ അങ്ങനെ വേണം റോഡുകളുടെ നിര്‍മാണം എന്ന് അദ്ദേഹം പരാമര്‍ശിച്ചു. അതെ സമയം വിവാദ വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Leave A Reply
error: Content is protected !!