ലൈംഗികാതിക്രമം; വയോധികന് മൂന്നുവർഷം തടവും പിഴയും

ലൈംഗികാതിക്രമം; വയോധികന് മൂന്നുവർഷം തടവും പിഴയും

തൊടുപുഴ : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ വയോധികന് മൂന്നുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. ചെമ്പകപ്പാറ പള്ളിക്കാനം വേഴാമ്പതോട്ടത്തിൽ ജോസഫിനെയാണ് (64) ശിക്ഷിച്ചത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജി ടി.ജി.വർഗീസാണ് ശിക്ഷവിധിച്ചത്. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.

2017 ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പ്രതിയുടെ വീട്ടിൽ സന്ധ്യയ്ക്കെത്തിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ്.എസ്. സനീഷ് ഹാജരായി.

Leave A Reply
error: Content is protected !!