ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച്‌ നടന്‍ ഹരീഷ് പേരടി

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച്‌ നടന്‍ ഹരീഷ് പേരടി

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച്‌ നടന്‍ ഹരീഷ് പേരടി. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി, എന്നാല്‍ മലപ്പുറത്ത് വിളമ്പിയോ എന്ന് നടന്‍ ചോദിക്കുന്നു. മലപ്പുറത്ത് പന്നി വിളമ്പിയെങ്കിൽ നിങ്ങള്‍ ഡിവൈഎഫ്ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പരിഹസിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്,

ഡിവൈഎഫ്ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍ വലിക്കുന്നതാണ്. ലാല്‍ സലാം.

Leave A Reply
error: Content is protected !!